പരീക്ഷ എഴുതാൻ താൽപര്യമുള്ളവർ 2018 ഏപ്രിൽ 20 നു മുൻപായി ഓൺലൈൻ രജിസ്റ്റർ ചെയ്യേണ്ടതാണ്.
2018 മെയ് 4 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയുള്ള ഏതു സമയത്തും അപേക്ഷകന് പരീക്ഷ എഴുതാവുന്നതാണ്.
പരീക്ഷക്ക് മുന്നോടിയായി ഒരു മോഡൽ പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 27 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയുള്ള ഏതു സമയത്തും മോഡൽ പരീക്ഷ എഴുതാവുന്നതാണ.്
മലയാളത്തിലും ഇംഗ്ലീഷിലും പരീക്ഷ എഴുതാൻ സൗകര്യം ഉണ്ടായിരിക്കും.
പത്തുവയസ്സിനു മുകളിലുള്ള ഏതൊരാൾക്കും പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.
അപേക്ഷകന് ഒരു തവണ മാത്രമേ പരീക്ഷ എഴുതാൻ കഴിയൂ. വ്യത്യസ്ത അക്കൗണ്ട് ഉപയോഗിച്ച് ഒന്നിൽ കൂടുതൽ പരീക്ഷ എഴുതിയാൽ അവരുടെ മുഴുവൻ പരീക്ഷയും അസാധു ആയിരിക്കും.
ഏറ്റവും കൂടുതൽ ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്നവർ ആയിരിക്കും മികച്ച വിജയികൾ. കൂടുതൽ ശരിയുത്തരം കുറഞ്ഞ സമയത്തിനുള്ളിൽ നൽകുന്നവരിൽ നിന്നും സമ്മാനാർഹരെ കണ്ടെത്തുന്നതാണ്.
വിധി നിർണ്ണയം പരീക്ഷ സമിതിയിൽ നിക്ഷിപ്തമായിരിക്കും.
സമ്മാനാർഹർ സമ്മാനം കൈപറ്റുന്നതിനായി അവരുടെ തിരിച്ചറിയൽ രേഖയും കൃത്യമായ വിലാസവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു ഒരുമാസത്തിനകം വെബ്സൈറ്റ് വഴി അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
മുപ്പതു ചോദ്യങ്ങൾ ഉള്ള പരീക്ഷക്ക് പരമാവതി മുപ്പതു മിനുറ്റ് മാത്രമേ അനുവദിക്കൂ.
പങ്കെടുക്കുന്ന ഓരോ ആളുകൾക്കും വ്യത്യസ്ഥ ചോദ്യങ്ങൾ ആയിരിക്കും ലഭിക്കുക.
പരീക്ഷ പൂർത്തിയാക്കി സമയം ബാക്കിയുണ്ടെങ്കിൽ എഴുതിയ ഉത്തരങ്ങളിൽ മാറ്റം വരുത്തുവാൻ പരീക്ഷാർത്ഥിക്ക് കഴിയുന്നതാണ്.
പരീക്ഷ പൂർത്തിയാക്കി റിസൽട്ട് ബട്ടൻ അമർത്തിയാൽ ലഭിച്ച മാർക്കും പരീക്ഷക്ക് എടുത്ത സമയവും അപ്പോൾ തന്നെ ലഭിക്കുകയും ചോദ്യങ്ങളും വിശദമായ ഉത്തരവും പിന്നീട് ഈ വെബ്സൈറ്റിൽ നിന്നും ഡൌണ്ലോഡ് ചെയ്യാൻ കഴിയുകയും ചെയ്യും, ഇൻ ഷാ അല്ലാഹ്.
വിജയികൾക്കുള്ള സമ്മാനങ്ങള് പൊതു പരിപാടിയിൽ വച്ച് നൽകുന്നതാണ്
പരീക്ഷാർത്ഥികളുടെ ഭാഗത്ത് നിന്നുള്ള സാങ്കേതിക തകരാറുകൾക്ക് ഇ-ഖുർആൻ ഭാരവാഹികള് ഉത്തരവാദികളാവുന്നതല്ല.
അപേക്ഷകന് സ്വന്തം നിലക്ക് തന്നെ പരീക്ഷ എഴുതുക എന്നതാണ് ഇ-ഖുർആൻ പരീക്ഷയുടെ ലക്ഷ്യവും താൽപര്യവും .
അതിനപ്പുറത്തുള്ള ശ്രമങ്ങളും സാഹചര്യങ്ങളും ഓരോരുത്തരുടെയും വിശ്വാസത്തിനും നൈതികതക്കും എതിരാണ് എന്ന് ഓർമ്മപ്പെടുത്തട്ടെ!